ന്യൂഡല്‍ഹി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. യെസ് ബാങ്കില്‍ 250 കോടി രൂപ കിഫ്ബി നിക്ഷേപിച്ചെന്ന പരാതിയിലാണ് അന്വേഷണം. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയാണ് ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.