കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴകിയ 250 കിലോ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ 250 കിലോ മത്സ്യം പിടിച്ചെടുത്തു. വൃത്തിയില്ലാത്ത തെര്‍മോകോള്‍ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്.

വി.പി ഇസ്മയില്‍ എന്ന മൗലായുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനിയും വരാനുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍.എസ് ഗോപകുമാര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശിവന്‍, ജെഎച്ച്‌ഐ ശൈലേഷ് ഇ.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Top