256 ജിബി ഇന്റേണല്‍ മെമ്മറി സ്മാര്‍ട്ട്‌ഫോണുമായി വിപണി കീഴടക്കാന്‍ അസുസ്

ആപ്പിളും സാംസങ്ങും സോണിയും അടക്കി ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന കമ്പനിയാണ് അസുസ്. ഇന്ത്യയിലും സജീവമായ അസുസ് 256 ജിബി ഇന്റേണല്‍ മെമ്മറി സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. അസുസ് സെന്‍ഫോണ്‍ 2 ഡീലക്‌സ് എഡിഷനിലാണ് 256 ജിബി ഹാന്‍ഡ്‌സെറ്റ് ഇറക്കുന്നത്.

നിലവില്‍ ഒട്ടുമിക്ക വിലകൂടി ഫോണുകളിലും 64 ജിബി സ്റ്റോറേജാണ് ഉണ്ടാവുക. 128 ജിബി സ്റ്റോറേജിനു മുകളിലുള്ള ഫോണുകള്‍ വിപണിയില്‍ കുറവാണ്. എന്നാല്‍ മിക്ക ഫോണ്‍ ഉപയോക്താക്കളും ഈ സ്റ്റോറേജ് കൊണ്ട് തൃപ്തിപ്പെടുന്നില്ല. ഇത്തരക്കാരെ സന്തോഷിപ്പിക്കാനാണ് അസുസ് 256 ജിബി സ്റ്റോറേജ് ഫോണുമായി രംഗത്തുവരുന്നത്.

സെന്‍ഫോണ്‍ 2 ഡീലക്‌സിന്റെ 64 ജിബി, 128 ജിബി ഹാന്‍ഡ്‌സെറ്റുകള്‍ നേരത്തെ വിപണിയിലുണ്ട്. സെന്‍ഫോണ്‍ 2 ഡീലക്‌സില്‍ നാല് ജിബി റാമിന്റെ സേവനവുമുണ്ട്. 3000 എംഎഎച്ച് ബാറ്ററി ബാക്ക് അപ്പുള്ള 4ജി സെന്‍ഫോണ്‍ 2 ഡീലക്‌സില്‍ ആന്‍ഡ്രോയിഡ് 5 ലോലിപോപ്പാണ് ഒഎസ്. സെന്‍ഫോണ്‍ 2 ഡീലക്‌സ് ഫോണുകളുടെ വില 22,999 മുതല്‍ 29,999 രൂപ വരെയാണ്. എന്നാല്‍ 256 ജിബി ഹാന്‍ഡ്‌സെറ്റിന്റെ വില പുറത്തുവിട്ടിട്ടില്ല.

Top