25ാമ​ത് ഐഎഫ്എഫ്കെ പു​ര​സ്കാ​ര നിർണയവും വി​ത​ര​ണവും ഇത്തവണ ഓ​ൺ​ലൈ​ൻ വ​ഴി

തി​രു​വ​ന​ന്ത​പു​രം: ഫെബ്രുവരിയിൽ നടക്കുന്ന 25ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സു​വ​ർ​ണ ച​കോ​രമട​ക്കമുള്ള പു​ര​സ്കാ​ര​ങ്ങ​ൾ ഈ വർഷം തീ​രു​മാ​നി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഓ​ൺ​ലൈ​ൻ വ​ഴി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ ​പ്ര​തി​നി​ധി​ക​ൾ​ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യ​വും വി​ത​ര​ണ​വും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കാ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി തീ​രു​മാ​നി​ച്ച​ത്.ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെൻറ് പു​ര​സ്കാ​ര​വും ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ക. വി​വി​ധ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന സി​നി​മ​ക​ൾ ഓ​ൺ​ലൈ​നാ​യി​ട്ടാ​കും ജൂ​റി കാ​ണു​ക. തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ലൂ​ടെ ച​ർ​ച്ച ചെ​യ്ത് ജേ​താ​ക്ക​ളെ മാ​ർ​ച്ച് അ​ഞ്ചി​ന് പാ​ല​ക്കാ​ട് പ്ര​ഖ്യാ​പി​ക്കും.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ത​ല​ശ്ശേ​രി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ ​മാ​സം ആ​രം​ഭി​ക്കും. നാ​ലി​ട​ങ്ങ​ളി​ലും ഒ​രു​മി​ച്ചാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ക. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര​മാ​വ​ധി 1200 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രെ​യും ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പിന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​ർ​ക്ക് പാ​സ് അ​നു​വ​ദി​ക്കൂ​വെ​ന്ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും.

Top