ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

fever

ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

വിദ്യാര്‍ത്ഥികളെ സത്യാവാഡി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രാഥമിക ചികിത്സയ്ക്കു ശേഷം ചില വിദ്യാര്‍ത്ഥികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top