ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്‌ഫോടനം; പിന്നില്‍ 26കാരനെന്ന്

blast-at-china

ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല.

സ്‌ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. കുടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top