ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള 27 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ ജില്ലയിലെ ജഗദപട്ടിനം എന്ന സ്ഥലത്ത് നിന്നുള്ള 13 മത്സ്യത്തൊഴിലാളികളെയും രാമേശ്വരത്ത് നിന്നുള്ള 14 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
മത്സ്യത്തൊഴിലാളികളുടെ വലകള്‍ നാവികര്‍ നശിപ്പിച്ചു കളഞ്ഞതായി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നിര്‍ത്തിവച്ചു.