മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 27 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 677 ആയി. 539 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 851 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
ഒമാനില്‍ ഇതുവരെ 8,55,44 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 8,04,59 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94 ശതമാനമാണ്. 402 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്.