തൃശൂര്‍ : വയോധികയായ ലോട്ടറി കച്ചവടക്കാരിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. വയോധികയെ പറ്റിച്ച് 27 ഓണം ബമ്പർ ടിക്കറ്റുകളാണ് തട്ടിപ്പുകാരാന്‍ തട്ടിയെടുത്തത്. നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് സമീപം ടിക്കറ്റ് വില്‍ക്കുന്ന കൊക്കാല സ്വദേശിനി പുളിപറമ്പില്‍ ഗിരിജയുടെ ലോട്ടറി ടിക്കറ്റാണ് കവര്‍ന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന 27 ഓണം ബമ്പർ ടിക്കുകള്‍ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തില്‍ ഗിരിജ പൊലീസില്‍ പരാതി നല്‍കി. 13,500 രൂപയുടെ ടിക്കറ്റാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 40ഓളം വയസ് പ്രായം തോന്നിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയത്. ഗിരിജ പുളിമൂട്ടില്‍ സില്‍ക്‌സിന് മുന്നില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയ ആള്‍ മിനി സിവില്‍ സ്റ്റേഷന് സമീപം എത്തിച്ചത്. പിന്നീട് 27 ലോട്ടറി ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.
തമിഴ് സംസാരിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയതെന്ന് ഗിരിജ പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മുമ്പും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്.