കൊളംബിയ; കൊളംബിയയില്‍ കുഞ്ഞുങ്ങളെ നിരന്തര പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവ്. ബാരന്‍ക്വില്ല നഗരത്തിലുള്ള യുവാന്‍ കാര്‍ലോസ് സാഞ്ചെസിനെയാണ് കഴിഞ്ഞ ദിവസം കൊളംബിയന്‍ കോടതി ശിക്ഷിച്ചത്.
276 ഓളം കുട്ടികളെയാണ് ഇയാള്‍ നിരന്തര പീഡനത്തിനിരയാക്കിയിരുന്നത്. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ബാരെന്‍ക്വില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളെയും കൗമാരക്കാരെയുമാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. പണം വാഗ്ദാനം ചെയ്താണ് ഇയാള്‍ കുഞ്ഞുങ്ങളെ വലയിലാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞുങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. വെനസ്വേലന്‍ അതിര്‍ത്തിയില്‍ വെച്ച് നവംബറിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.