പാക്കിസ്ഥാന്‍ 28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ കൂടി പിടികൂടി ; മോചനം കാത്ത് മുന്നൂറോളംപേര്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ മത്സ്യബന്ധനം നടത്തവെ 28 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി എജന്‍സിയാണ് ഇവരെ പിടികൂടിയിരിക്കുന്നത്.

മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് ബോട്ടുകളും പാക്കിസ്ഥാന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിച്ചുകൊണ്ടുപോയ മത്സ്യതൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ ജയിലില്‍ അടച്ചിരിക്കുന്നത്.

വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായിട്ടാണ് മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുകയെന്നാണ് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞത്.

Top