പരീക്ഷയ്‌ക്കെത്താന്‍ വൈകിയതിന് ഹാളില്‍ പ്രവേശിപ്പിച്ചില്ല; 28കാരന്‍ ആത്മഹത്യ ചെയ്തു

hanging

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്‌ക്കെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല, ഇതില്‍ മനംനൊന്ത് 28 കാരന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകക്കാരനായ വരുണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് രാജേന്ദ്ര നഗറിലുള്ള വാടക മുറിയില്‍ തൂങ്ങി മരിച്ചത്.

വരുണിന്റെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ വീട്ടില്‍ വന്നു നോക്കിയ കൂട്ടുകാരിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. വീടീനു പുറത്തു നിന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജനല്‍ വഴി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതാന്‍ ഉത്തര ഡല്‍ഹിയിലെ പഹഡ്ഗഞ്ചിലുള്ള പരീക്ഷാസന്റെറില്‍ എത്തിയെങ്കിലും ഹാളില്‍ പ്രവേശിക്കാനുള്ള സമയം വൈകിയതിനാല്‍ അധികൃതര്‍ തടയുകയായിരുന്നു. ഏറെ നാളായി ഈ പരീക്ഷ മുന്നില്‍ കണ്ട് കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുണ്‍. മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Top