ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടുമൊരു സുനാമി കൂടി വരുന്നുവെന്ന് മുന്നറിയിപ്പ്. തീരവാസികള്‍ തീരം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ക്രാക്കത്തോവ അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തുടങ്ങിയിരിട്ടുണ്ട്. അതിനാല്‍ തന്നെ വീണ്ടും സുനാമിയുണ്ടാകാനുള്ള സാധ്യതയാണുള്ളത്.
ഇന്നലെയുണ്ടായ സുനാമിക്ക് ശേഷം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരവെയാണ് വീണ്ടും ഭീതിയുണര്‍ത്തി മുന്നറിയിപ്പ് എത്തുന്നത്. നിലവില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിലേക്ക് രക്ഷാസംഘത്തിനും ആംബുലന്‍സുകള്‍ക്കും എത്തിപ്പെടാനാകുന്നില്ല.
ഇതുവരെ സുനാമിയില്‍ 281 പേരാണ് മരണപ്പെട്ടത്. 843 പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. 28 പേരെ കാണാതായിട്ടുമുണ്ട്.