മഡഗാസ്‌കറിനെ കശക്കിയെറിഞ്ഞ് ‘അവ’ ചുഴലക്കാറ്റ്, മരണസംഖ്യ 29 ആയി

അന്തനനരിവോ: മഡഗാസ്‌കറിനെ കശക്കിയെറിഞ്ഞ ‘അവ’ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആണെന്ന് സ്ഥിരികരിച്ചു. ഇവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ ചുഴിക്കാറ്റ് നാശം വിതച്ച് കടന്നു പോയത്. 140 മുതല്‍ 190 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിഞ്ഞ ‘അവ’ മഡഗാസ്‌കറിന്റെ കിഴക്കന്‍ തീരങ്ങളിലാണ് നാശം വിതച്ചത്. മരിച്ചവരില്‍ നവജാത ശിശുവടക്കം കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയതിനേത്തുടര്‍ന്ന് തീരദേശത്തു നിന്ന് മാത്രം 13,000ലധികം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.

ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച വരെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top