ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 29 പേര്‍ മരിച്ചു. 107 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രൊണ്ടയേഴ്‌സ് (എംഎസ്എഫ്) അറിയിച്ചു.
അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഭാരം അമിതമായതിനെത്തുടര്‍ന്ന് ബോട്ടിന്റെ ഒരു ഭാഗം മുങ്ങുകയും വെള്ളം കയറുകയുമായിരുന്നു.
ലിബിയയില്‍നിന്നു 26 നോട്ടിക്കല്‍ മൈല്‍ ദുരെയുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണ പാടത്തിനു സമീപമാണ് അപകടമുണ്ടായത്. ഈ വര്‍ഷം ഇതുവരെ 3,800 ഓളം അഭയാര്‍ഥികള്‍ മെഡിറ്റിനേറിയന്‍ കടലില്‍ മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.