ഇഷാന്ത് ശര്‍മ്മ ഉള്‍പ്പെടെ 29 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ

ന്ത്യന്‍ ദേശീയ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ ഉള്‍പ്പെടെ 29 കായിക താരങ്ങളെ അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. അമ്പെയ്ത്ത് താരം അത്താനു ദാസ്, വനിതാ ഹോക്കി താരം ദീപിക താക്കൂര്‍, ക്രിക്കറ്റ് താരം ദീപക് ഹൂഡ, ടെന്നീസ് താരം ദിവ്ജി ശരണ്‍ ഉള്‍പ്പെടെ 29 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരത്തിന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ദേശീയ വനിതാ ഗുസ്തി താരവും ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവുമായ സാക്ഷി മാലിക്കിനെയും മുന്‍ ലോക ഭാരോദ്വഹന ചാമ്പ്യന്‍ മിരാബായി ചാനുവിനെയും അര്‍ജുന പുരസ്‌കാരത്തിന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.

അതേസമയം, ഈ വര്‍ഷം നാലു താരങ്ങളെയാണ് ഖേല്‍ രത്ന പുരസ്‌കാരത്തിനായി മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ രോഹിത് ശര്‍മ, ദേശീയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ഖേല്‍ രത്ന പുരസ്‌കാരത്തിനുള്ള പട്ടികയിലുണ്ട്.

Top