2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി

court

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന തീയതി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി.

സിബിഐയുടെ പ്രത്യേക കോടതിയാണ് വിധി പറയുക.

നേരത്തേ, കേസില്‍ വിധി പറയുന്ന തീയതി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്.

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു.

സ്‌പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടെയുള്ള 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Top