എങ്ങനെയെങ്കിലും ഒരു ജോലി കിട്ടാന്‍ ആഗ്രഹിക്കുന്നവരും അതിന് ശ്രമിക്കുന്നവരുമാണ് നമ്മളെല്ലാവരും. ജോലി ഉണ്ടെങ്കില്‍ മികച്ച ശമ്പളം കിട്ടണം എന്നതാണ് അടുത്ത ആഗ്രഹം. എന്നാല്‍ ഇവ രണ്ടും ഉണ്ടായിട്ടും
ജോലി ‘ബോര്‍’ ആയാൽ ഉപേക്ഷിക്കാതെ മറ്റു വഴിയില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരുമാനമുണ്ടായിട്ടും ആ ജോലി ഉപേക്ഷിച്ച യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നത്.
മൈക്കല്‍ ലിന്‍ എന്ന യുവാവാണ് നെറ്റ്ഫ്ലിക്സിലെ തന്റെ ജോലി ബോറടി കാരണം ഉപേക്ഷിച്ചത്. ലിനിന് കിട്ടിക്കൊണ്ടിരുന്നതാകട്ടെ പ്രതിവര്‍ഷം മൂന്നര കോടി രൂപ ശമ്പളം. 2017ലാണ് ലിന്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി നെറ്റ്ഫ്ലിക്സില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആമസോണിലെ ജോലി രാജിവച്ചുകൊണ്ടായിരുന്നു മൈക്കല്‍ ലിന്‍ നെറ്റ്ഫ്ലിക്സിൽ ജോലിയിൽ ചേര്‍ന്നത്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ താന്‍ ജീവിത കാലം മുഴുവന്‍ നെറ്റ്ഫ്ലിക്സിനൊപ്പമുണ്ടാകുമെന്നായിരുന്നു മനസില്‍ ചിന്തിച്ചതെന്ന് ലിന്‍ പറയുന്നു..
മൂന്നര കോടി രൂപ വരുമാനം, ഭക്ഷണമടക്കം സൗജന്യം, അണ്‍ലിമിറ്റഡ് പേയ്ഡ് ടൈം ഓഫ് തുടങ്ങി ലിനിന് നെറ്റ്ഫ്ലിക്സില്‍ അസൂയാവഹമായ അവസരങ്ങളാണ് ലഭിച്ചിരുന്നത്. ഇതെല്ലാം ഉപേക്ഷിച്ച് ലിന്‍ രാജി സമര്‍പ്പിച്ചപ്പോള്‍ ഭ്രാന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞത് . യുഎസില്‍ ജോലി ചെയ്തിരുന്ന ലിനിനൊപ്പം സ്ഥിരതാമസമാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. മകന്‍ നശിപ്പിച്ചെന്ന് ലിനിന്റെ മാതാപിതാക്കൾ പറയുന്നു.
‘നെറ്റ്ഫ്ലിക്സിലെ ജോലിയില്‍ നിന്ന് ഒരുപാട് പഠിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം, ഉയര്‍ന്ന വരുമാനം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ കോവിഡ് വന്നതോടെ എല്ലാം മാറി. ഇഷ്ടപ്പെട്ടതെല്ലാം നഷ്ടമായി. ജോലി മാത്രമായി ബാക്കി. അതെനിക്ക് മടുത്തു. അതാണ് ജോലി ഉപേക്ഷിക്കാൻ കാരണം എന്നാണ് ലിന്‍ പറയുന്നത്. ഇപ്പോള്‍ എട്ടുമാസമായി ലിന്‍ ജോലി ഉപേക്ഷിച്ചിട്ട്.