ചെന്നൈ: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ എന്‍ഐഎ കസ്റ്റഡിയില്‍. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണിത്.
ഡിഐജി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി. മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിയാലോചന നടത്തി.