എറണാകുളം: കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്. ഭൂമിയിടപാടില്‍ ഗുണ്ടായിസം കാട്ടിയതിനാണ് അറസ്റ്റ്.
ഭരതന്‍ ഷിജു, ഓട്ടോ അബി, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതിന് പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ ആന്റണി ആശാരിപ്പറമ്പിലാണ് കേസിലെ ഒന്നാം പ്രതി.
ഗുണ്ടാ വിരുദ്ധ സ്‌ക്വാഡായ സിറ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിനു പിന്നാലെ കൊച്ചിയില്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ് പൊലീസ് തുടങ്ങിയിരുന്നു.
വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ടിട്ടുള്ള ഇരുപതോളം പേരെ ആദ്യദിനം കസ്റ്റഡിയില്‍ എടുത്ത് മുന്നറിയിപ്പു കൊടുത്ത് തിരിച്ചയച്ചിരുന്നു.
ഗുണ്ടാ, മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനു പിന്നാലെയാണു പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിച്ചത്.