ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചാണ് ജനക്കൂട്ടം നേതാക്കളെ മര്‍ദ്ദിച്ചത്. ബേതൂള്‍ ജില്ലിയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ പ്രദേശത്ത് ചുറ്റി നടക്കുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം തടികളും മറ്റും ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയിരുന്നു. ഈ സമയത്താണ് കോണ്‍ഗ്രസ് നേതാക്കാളായ ധര്‍മേന്ദ്ര ശുക്ല, ധര്‍മ്മു സിങ്, ലളിത് ബരസ്‌കര്‍ എന്നിവര്‍ ഇതുവഴി വന്നത്. റോഡ് തടസ്സപ്പെടുത്തി കവര്‍ച്ചകാര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതി ഇവര്‍ വാഹനം തിരിച്ചു.
ഇത് കണ്ട ഗ്രാമീണര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ പിന്‍ തുടരുകയും പിന്നീട് വാഹനം എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.പിന്നീട് കാറിലുണ്ടായിരുന്ന നേതാക്കളെ പുറത്തേക്കിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ബെതുല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.