തൃശൂര്‍: തൃശൂരില്‍ രണ്ട് കാറുകളില്‍ നിന്നും മൂന്നു കോടി ഹവാല പണം അധികൃതര്‍ പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളേയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണ്ണ ഇടപാടിന് വേണ്ടിയാണ് പണം എത്തിച്ചെതെന്നാണ് ഇവര്‍ നല്‍കിയ മൊഴി.എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ ആദായനികുതി വകുപ്പ് തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് ആവിശ്യത്തിനുള്ള ഹവാല പണമാണ് ഇതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.