ബംഗളുരു: കര്‍ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 15 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്നുപേര്‍ കുരങ്ങുപനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
മരണം റിപ്പോര്‍ട്ട് ചെയ്തതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.