ലഖ്നൗ: ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റു കുടുംബാംഗങ്ങളായ മൂന്നു പേര് മരിച്ചു.
സുനില്‍ ജയ്സ്വാള്‍(60), ഭാര്യ കാമിനി(55), മകന് ഹൃതിക്(25) എന്നിവരാണ് മരിച്ചത്. മൂവരും തല്‍ക്ഷണം മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി സംഘമാണ് ക്രൂരകൃത്യം നടത്തിയത്.
അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.