പാരീസ്: ഫ്രാന്‍സിലെ ലില്ലി മെട്രോ സ്റ്റേഷനു പുറത്തുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
14വയസുകാരനായ കുട്ടിക്കും മറ്റു രണ്ടു പേര്‍ക്കുമാണ് അജ്ഞാതന്റെ വെടിയേറ്റത്. വെടിയേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വെടിവയ്പിനു ശേഷം ഇയാള്‍ കടന്നുകളഞ്ഞെന്നാണ് വിവരം.
വെടിവയ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.