വിജയവാഡ : ആന്ധ്രാപ്രദേശ് വിജയവാഡയിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കാൽനടയാത്രക്കാരിലേക്ക് ഇടിച്ച് കയറി മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തിരക്കേറിയ റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
മെട്രോ എക്സ്പ്രസ്സ് ബസ് വാമ്പയ് കോളനിയിൽ നിന്നും വിജയവാഡ ബസ് സ്റ്റാന്റിലേക്ക് എത്തികൊണ്ടിരിക്കുകയായിരുന്നു . ബുദമേരു റീവ്ലെറ്റിന് സമീപം അജിറ്റ്സിംഗ് നഗറിൽ എത്തിയപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ട്ടമാകുകയായിരുന്നു.
ഓട്ടോ റിക്ഷയും നാലു ഇരുചക്രവാഹനങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷമാണ് ആളുകൾക്കിടയിലേക്ക് ബസ് ഇടിച്ച് കയറിയത്.
ഖർഷ്ഷഡ് (40), മകൻ ഹർഷാദ് (12) എന്നിവരാണ് മരിച്ചത്. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെട്ടു.
ബസ് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പ്രക്ഷുബ്ധരായ ജനങ്ങൾ ബസിന് തീവെച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയും, ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.