കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച പരേഷ് ചന്ദ്ര നാഥ്(58), ഗൗതം ഘോഷ്(50), കഴിഞ്ഞയാഴ്ച മരിച്ച രവികുമാർ(27) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
8,000 മീറ്റർ ഉയരത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡെത്ത് സോണിന്‍റെ തുടക്കമാണ് ഇവിടം.
മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറി.
1953നു ശേഷം 300 പേർ എവറസ്റ്റിൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 200 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയില്ല.