പരസ്യങ്ങളില്ല, സ്കിപ് അടിക്കേണ്ട; വെറും 10 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം നേടാം, കിടിലന്‍ ഓഫര്‍

മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്പോ പരസ്യം സ്കിപ്പ് അടിച്ച് വീഡിയോ കാണാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. എങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഒരു പരസ്യവും വരാതെ നിങ്ങൾക്ക് വീഡിയോ കാണാം, കൂടാതെ നിരവധി പ്രത്യേകതകളും ഒരുക്കി കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ, കാഴ്ച മുറിയാതെ നിങ്ങൾക്ക് വീഡിയോ കാണാം, അതും 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക്. പുതിയ ഫീച്ചറുകളോടെ യൂട്യൂബ് പ്രീമിയം ഓഫർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

യൂട്യൂബ് നൽകുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സസ്ക്രിപ്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ. ഇങ്ങനെ ലഭിക്കുന്ന ഇൻവൈറ്റിലൂടെ ഉപയോക്താക്കൾക്ക് പത്ത് രൂപയ്കക്ക് മൂന്ന് മാസത്തേക്ക് യൂട്യൂബ്പ്രീമിയം മെമ്പർഷിപ്പ് ലഭിക്കും. കാലാവധി കഴി‍ഞ്ഞ ശേഷം പ്രീമിയം തുകയായ 129 രൂപ പ്രതിമാസം നൽകണം. എന്നാൽ മാത്രമേ തുടർന്നും ഈ സേവനം ലഭിക്കൂ. ഓഫറിന്റെ ലഭ്യത സംബന്ധിച്ച് ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് കണക്കുകൂട്ടൽ.

ഉപയോക്താക്കൾക്ക് പരസ്യമില്ലാതെ വീഡിയോ കാണാനുള്ള അവസരം കൂടാതെ വീഡിയോകൾ ഡൗൺലോഡ് ചെയ്യുക, വീഡിയോകൾ ഓഫ്‌ലൈനിൽ പ്ലേ ചെയ്യുക, ബാക്ക്ഗ്രൗണ്ടിൽ വീഡിയോകൾ പ്ലേ ചെയ്യുക, യൂട്യൂബ് മ്യൂസിക്കിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, ആഡ് ഫ്രീ എക്സ്പീരിയൻസ് ,യൂട്യൂബ് കിഡ്സ് ആപ്പ് തുടങ്ങി നിരവധി പ്രത്യേകതകളും പുതിയ ഓഫറിലുണ്ട്. .10 രൂപയുടെ യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് ഓഫറിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ടിപ്സ്റ്റർ അഭിഷേക് യാദവാണ്. യൂട്യൂബ് റെഡ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക് വരിക്കാർക്ക് മാത്രമേ യൂട്യൂബ് ഇൻവൈറ്റ് ലഭിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് https://www.youtube.com/premium?app=desktop&cc=r3svf9tt8vxnpv എന്ന ലിങ്ക് സന്ദർശിക്കുക. ഈ ലിങ്ക് വഴി ഓഫർ തെരഞ്ഞെടുത്താല്‌ മൂന്ന് മാസത്തേക്ക് പ്രീമിയം മെമ്പർഷിപ്പിലേക്കുള്ള ആക്സ സ് ലഭിക്കും. 10 രൂപയുടെ ഓഫർ അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് യൂട്യൂബ് വരിക്കാരന് മെയിൽ അയയ്ക്കും. ഈ സമയത്ത് പ്രീമിയം മെമ്പർഷിപ്പിൽ തുടരാനോ അംഗത്വം ഒഴിവാക്കാനോ കഴിയും. ഇന്ത്യയിൽ, യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1,290 രൂപയാണ്. യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന് പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top