ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രു​ടെ ഏ​റ്റു​മുട്ടൽ

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രു​ടെ ഏ​റ്റു​മുട്ടൽ.

ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് സംഭവം നടന്നത്.’ഇ​റ​ച്ചി ക​ത്തി’ അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഏ​റ്റു​മുട്ടൽ.

ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ക്കേ​റ്റ മൂ​ന്നു നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളെ നി​ലു എ​യ്ഞ്ച​ൽ ന​ഴ്സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ ഒ​പ്പം വ​ന്ന​വ​ർ പു​റ​ത്തു​കാ​ത്തു​നി​ന്നു. ഇ​തി​നി​ടെ ഓ​ടി​യെ​ത്തി​യ മ​റ്റൊ​രാ​ൾ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.

എന്നാൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇത് തടയാൻ ശ്രമിച്ചു. പക്ഷെ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ക്കു​ക​യും ചെയ്തു.

Top