ന്യൂഡല്‍ഹി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. സഹോദരന്‍മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ സ്വീറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്താണ് മൂന്ന് പേരും മരിച്ചുകിടന്നിരുന്നത്.
സഹോദരന്‍മാര്‍ തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നുവെന്നും വ്യാഴാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വാക്കുതര്‍ക്കത്തിനിടെ ജസ്പാല്‍ ഗുര്‍ജീത്തിനെ മാരകായുധം ഉപയോഗിച്ച് അക്രമിക്കുകയും ഇതിനിടെ ഗുര്‍ജിത്തിന്റെ രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ജസ്പാലിന് നേരെ വെടിയുതിര്‍ക്കുകയും ഒരു ബുള്ളറ്റ് ജസ്പാലിന്റെ ഭാര്യ സ്വീറ്റിയുടെ ദേഹത്തും കൊള്ളുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.