മരീന: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ഷാദിന്, മകള്‍ മൂന്നു വയസുള്ള ഹൈറിന്, ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. മദീനയില്‍നിന്ന് മക്കയിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ മക്കയില്‍ എത്തുന്നതിനു ഏതാണ്ട് 120 കി.മി മുമ്പ് അല്‍ കാമില്‍ എന്ന സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ശാദില്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. മക്കയിലെ സ്റ്റാര്‍ മാസ് അറേബ്യ എന്ന കമ്പനിയില്‍ നെറ്റ്വര്‍ക്കിങ് എഞ്ചിനിയര്‍ ആയി ജോലി ചെയ്യുകയാണ് ഷാദിന്.
സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയ മാതാപിതാക്കളോടൊപ്പം ശാദിലും കുടുംബവും മദീനയില്‍ പോയി മടങ്ങുന്പോഴാണ് വിധി വില്ലനായത്. അപകടത്തില്‍ നിസാര പരിക്കേറ്റ ശാദിലിന്റെ പിതാവ് കരീം മാസ്റ്റര്‍ ശാദിലിന്റെ ഭാര്യ രിഷന എന്നിവര്‍ ഇപ്പോള്‍ ജിദ്ദയിലുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കുലൈസിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.