ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.
വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലുണ്ടായ ആക്രമണത്തിലാണ് സൈനികനായ രമേഷ് യാദവവ് കൊല്ലപ്പെട്ടത്.
പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നും മണിക്കൂറുകള്‍ നീണ്ട വെടിവെയ്പ്പിനൊടുവില്‍ അവര്‍ പിന്‍വലിഞ്ഞുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നു ഭീകരര്‍ പോലീസ് സേനയുടെ വെടിയേറ്റ് മരിച്ചു.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു. പന്‍സാം ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭീകരര്‍.