3 Upcoming Volkswagen Cars in delhi expo

ഫോക്‌സ്‌വാഗണിന്റെ മൂന്ന് പുതിയ വാഹനങ്ങള്‍ അടുത്തമാസം ആദ്യ നടക്കുന്ന ഡല്‍ഹി എക്‌സ്‌പോയില്‍ അവതരിപ്പിക്കും. ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കോംപാക്റ്റ് സെഡാന്‍, പുതിയ ടിഗുവാന്‍, പസാറ്റ് ജിടിഇ മോഡലുകളാണ് അവതരിപ്പിക്കുക എന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

നാലു മീറ്ററില്‍ താഴെ നീളമുള്ള കോംപാക്റ്റ് സെഡാന്‍ വികസിപ്പിക്കാന്‍ 720 കോടി രൂപയാണു കമ്പനി ചെലവഴിച്ചത്. ഹാച്ചു കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റിലെയ്ക്ക് അവതരിപ്പിക്കുന്ന പുതിയ കാറിലൂടെ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയര്‍’, ഹ്യുണ്ടായ് ‘എക്‌സെന്റ്’, ഹോണ്ട ‘അമെയ്‌സ്’, ഫോഡ് ‘ഫിഗൊ ആസ്പയര്‍’ തുടങ്ങിയവയെയൊക്കെ നേരിടാനാണു ഫോക്‌സ്‌വാഗന്റെ നീക്കം. നിലവില്‍ പോളോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും കോംപാക്റ്റ് സെ!ഡാനില്‍ ഉപയോഗിക്കുക.

Top