കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മയോടൊപ്പം കായലില്‍ ചാടിയ മൂന്നു വയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി. ഉച്ചക്ക് രണ്ട് മണിയോടെ പാലക്കടവില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആദിയുടെയും രാഖിയുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്മഹത്യക്ക് കാരണം കുടുംബ പ്രശ്നമാണെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍.