30 കാരന് ലഭിച്ചത് 30,000 ബര്‍ത്ത്‌ഡേ കാര്‍ഡുകള്‍ !

ലില്ലി(ഫ്രാന്‍സ്): പിറന്നാളിനെ കുറിച്ചുള്ള വിവരം ഫേസ് ബുക്കില്‍ ഇട്ടപ്പോള്‍ ഇത്രയും പേര്‍ ആശംസയറിയിക്കുമെന്ന് ഇവര്‍ വിചാരിച്ചിട്ടുണ്ടാകില്ല. ഫ്രാന്‍സിലെ ലില്ലിയിലുള്ള 30 കാരനായ മാനുവലിന് പിറന്നാളിന് 30,000 പേരാണ് ആശംസയറിയിച്ചുള്ള കാര്‍ഡ് അയച്ചത്.

ഓട്ടിസം ബാധിച്ച മാനുവലിന്റെ, മാതാപിതാക്കളാണ് പിറന്നാളിന്റെ കാര്യം ഫേസ് ബുക്കിലിട്ടത്. പിറന്നാള്‍ ദിവസം മാനുവലിന്റെ വീട്ടിലേക്ക് കാര്‍ഡകളുടെ ഒഴുക്കായിരുന്നു. ആദ്യം ചെറു കെട്ടുകളായി വീട്ടിലെത്തിയ കാര്‍ഡുകള്‍ അവസാനം വലിയ ട്രക്കിലാണ് വീട്ടിലെത്തിച്ചത്.

നവംബര്‍ മൂന്നിനാണ് പിറന്നാളിന്റെ കാര്യം മാതാപിതാക്കള്‍ ഫേസ് ബുക്കിലിട്ടത്.

‘നവംബര്‍ 22ന് എന്റെ മകന്‍ മാനുവല്‍ 30ാം വയസിലേക്ക് പ്രവേശിക്കുകയാണ്. ഓട്ടിസം ബാധിതനായ മാനുവലിന് നിങ്ങളുടെ ചെറിയ ആശംസകള്‍ വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്’ എന്ന് തുടങ്ങിയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. 120,000 പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്‌തെന്ന് മാതാപിതാക്കള്‍ അവകാശപ്പെടുന്നു.

ശ്രീലങ്ക, ചിക്കാഗോ, ഹോങ് കോങ് തുടങ്ങി ലോകത്തിന്റെ പലഭാഗത്ത് നിന്നും കാര്‍ഡുകള്‍ ലഭിച്ചു.

Top