ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞ മാപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മറ്റൊന്നുമല്ല ജുവാന്‍ മാനുവല്‍ സാന്റോസ് മാപ്പ് പറഞ്ഞിരിക്കുന്നത് 30 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിനാണ്.
1985 ല്‍ കൊളംബിയയിലെ സുപ്രീം കോടതിയില്‍ നടന്ന പട്ടാള റെയ്ഡ് സംബന്ധിച്ചാണ് അദ്ദേഹം ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. നടക്കാന്‍ പാടില്ലാത്തതായിരുന്നു ആ സംഭവമെന്നാണ് മാനുവല്‍ സാന്റോസ് പറയുന്നത്.
സംഭവത്തിന്റെ മുപ്പതാം വാര്‍ഷികാചരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് അന്നത്തെ സംഭവമെന്നാണ് മാനുവല്‍ സാന്റോസ് വ്യക്തമാക്കിയത്.