ഹൈദരാബാദ്: റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വാക്‌സിന്റെ 30 ലക്ഷം ഡോസുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെത്തി. ഒറ്റ ഇറക്കുമതിയില്‍ ഇത്രയധികം വാക്‌സീന്‍ ഡോസുകള്‍ എത്തുന്നത് ആദ്യമായാണ്. 56.6 ടണ്‍ ഭാരം വരുന്ന കണ്‍സൈന്‍മെന്റിന് 90 മിനിറ്റിനുള്ളില്‍ ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തു.
റഷ്യയില്‍ നിന്ന് പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത ആര്‍യു-9450 വിമാനത്തിലാണ് വാക്‌സീന്‍ എത്തിയത്. പുലര്‍ച്ചെ 3.43ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങി.
മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വേണം സ്പുട്‌നിക് വാക്‌സിന്‍ സൂക്ഷിക്കാന്‍. അത്തരം സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ ഇറക്കുമതിയില്‍ എയര്‍ കാര്‍ഗോ ഹബ്ബായി പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇവയെല്ലാം എത്തുക.