കമ്പാല: ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര്‍ മരിച്ചു. ബോട്ടിന്റെ ഉമടസ്ഥരായ ദമ്പതികളും അപകടത്തില്‍പെട്ടതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സുറാ ഗന്യാന അറിയിച്ചു.
മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 84 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പതോളം പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.