30 percent discounts for vegetable in hoticrop; v.s sunil kumar

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ മാത്രമേ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ പച്ചക്കറി വില്‍പന നടത്താവൂയെന്ന്‌ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍.

ഇതു സംബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പ് എംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ചന്തകളില്‍ വഴി വില്‍ക്കുന്ന പച്ചക്കറികള്‍ക്ക് 30 ശതമാനം വിലക്കുറവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മൊത്തക്കച്ചവടക്കാര്‍ പച്ചക്കറി സംഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ സംരംഭം പൊളിഞ്ഞുവെന്ന് വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ ഒരു തരത്തിലും ഇത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Top