ന്യൂഡൽഹി : അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നിഹാര്‍ വിഹാറില്‍ വാടക വീട്ടില്‍ താമസിക്കുന്ന 30 കാരനായ പ്രേം സിംഗ് ആണ് 28 കാരിയായ ഭാര്യ ബബ്ലിയെ ദാരുണമായി കൊലപ്പെടുത്തിയത്. പ്രേം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ ദിവസം മദ്യപിച്ച് ബഹളം വെച്ച പ്രേമിനെ ഭാര്യ ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ പ്രേം, ബബ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ പ്രേം പിറ്റേ ദിവസം രാവിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് രാജസ്ഥാനില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.