വനിതാ ലോകകപ്പിലെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള വിദഗ്ദ സമിതിയുടെ നിര്‍ദേശം ഫിഫ അംഗീകരിച്ചു. ഇതോടെ വനിതാ ലോകകപ്പില്‍ ഇനി 32 ടീമുകള്‍ ഉണ്ടാവും. പുരുഷ ഫുട്‌ബോള്‍ ലോകകപ്പിലും നിലവില്‍ 32 ടീമുകളാണ് ഉള്ളത്. 2023ലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ തന്നെ 32 ടീമുകളായി വര്‍ധിപ്പിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 24 ടീമുകളാണ് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിച്ചിരുന്നത്. 2015ല്‍ ആയിരുന്നു വനിതാ ലോകകപ്പില്‍ 24 ടീമുകളെ ഉള്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചത്.
പുതിയ തീരുമാനം നടപ്പിലാക്കാന്‍ വേണ്ടി 2023 ലോകകപ്പിലേക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഫിഫ തീരുമാനിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഘടനയടക്കം ഇതിനായി മാറ്റും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും. വനിതാ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യക്ക് 32 ടീമുകളില്‍ ഒന്നാകാന്‍ ഉടന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.