മുംബൈയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് 32കാരിക്ക് പരുക്ക് , 3 പേരെ രക്ഷിച്ചു

Injured

മുംബൈ : മുംബൈയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് സ്ലാബ് തകർന്ന് വീണ് 32കാരിക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ചു. മോണിയറ ഷെയ്ഖ് എന്ന വീട്ടമ്മയ്ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അന്ധേരിയിലാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ബാൽക്കണിയോട് ചേർന്നുള്ള മേൽക്കൂരയാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂന്നു പേരെ അഗ്നിശമന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇവർക്ക് പരുക്കേറ്റിട്ടില്ല. എന്നാൽ മോണിയറ ഷെയ്ഖ് സ്ലാബിന് അടിയിലായി കുടുങ്ങികിടക്കുകയായിരുന്നു. അതിനാലാണ് ഇവർക്ക് പരുക്കേറ്റത്.

സ്ത്രീയെ രക്ഷപ്പെടുത്തിയപ്പോൾ ബോധം നഷ്ടമായിരുന്നുവെന്നും, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അഗ്നിശമന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top