ടെക്‌സാസില്‍ ഒരേസമയം 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

മേരിക്കയിലെ ടെക്‌സാസിലെ ഫോട്ട് വിത്ത് ഹൈവേയില്‍ ഒരേസമയം കൂട്ടിയിടിച്ച് 133 വാഹനങ്ങള്‍ തകര്‍ന്നു.വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ ആറരയോടെയാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. കനത്ത മഞ്ഞുകാറ്റിനെതുടര്‍ന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമായുമാണ് അപകടകാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നത്. അപകടത്തില്‍ ആറുപേര്‍ മരിക്കുകയും 65ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കൂറ്റന്‍ ട്രക്കുകളും കാറുകളും എസ്യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറുന്നതും വിഡിയോയിലുണ്ട്.

മഞ്ഞില്‍ നിയന്ത്രണം വിട്ട വാഹനങ്ങള്‍ റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കുമൊക്കെ ഇടിച്ചു കയറി. നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ഓടുന്ന വാഹനങ്ങളില്‍നിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികള്‍ പറയുന്നു.

”ആളുകള്‍ അവരുടെ വാഹനങ്ങള്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹൈഡ്രോളിക് റെസ്‌ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അവരെ വിജയകരമായി പുറത്തെടുത്തത്,” ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top