തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനം ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രകാശന കര്‍മം നിര്‍വഹിക്കുന്നത്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങു നടക്കുക. നാഷണല്‍ ഗെയിംസ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഉള്‍പ്പെടുത്തിയുള്ള പ്രചാരണ വീഡിയോയുടെ റിലീസും ഇതൊടൊപ്പം നടക്കും.