തിരുവനന്തപുരം: ദേശീയ ഗെയിംസിന് നാളെ തിരി തെളിയും. ഗെയിംസിന്റെ ദീപ ശിഖാപ്രയാണം തിരുവനന്തപുരം ജില്ലയിലേക്ക് കടക്കും.
മത്സരങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും. 35 കായികയിനങ്ങളിലായി പതിനായിരത്തിലേറെ താരങ്ങള്‍ മത്സരിക്കും. ഒന്‍പത് പുതിയ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 29 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 14നാണ് സമാപനം.
ദേശീയ ഗെയിംസില്‍ കേരളത്തിന്റേത് ജംബോ സംഘമാണ്. 744 അംഗ ടീമിനെ ഒളിംപ്യന്‍ പ്രീജ ശ്രീധരന് നയിക്കും. ഗെയിംസിലെ മുഴുവന്‍ ഇനങ്ങളിലും കേരളം മത്സരിക്കുന്നെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
ഗെയിംസിനോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന- സമാപന ചടങ്ങുകള്‍ക്ക് വേദിയാകുന്ന കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം കരവ്യോമനാവിക സേനയുടെ കര്‍ശന നിരീക്ഷണത്തിലാണ്.