തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്നും 39 പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കും. ആറ് വിമാനക്കമ്പനികള്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
അതേസമയം ടിക്കറ്റിന്റെ വാറ്റ് നിരക്ക് കുറച്ചാല്‍ മൂന്ന് സര്‍വ്വീസുകള്‍ കൂടി തുടങ്ങുമെന്ന് ഇന്റിഗോ എയര്‍ലൈന്‍സ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.