ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 830 മില്ല്യന്‍ യുവാക്കളുടെ 39% , അതായത് 320 മില്ല്യന്‍ പേര്‍ ഇന്ത്യയിലും ചൈനയിലും നിന്നുള്ളവര്‍ ആണെന്ന് യു എന്‍ റിപ്പോര്‍ട്ട്.
വിവര സാങ്കേതിക വിദ്യയ്ക്കും വിനിമയ സങ്കേതങ്ങള്‍ക്കും വേണ്ടിയുള്ള യു എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
15-24 വയസ്സിനുള്ളില്‍ പ്രായം ഉള്ളവരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ അധികമെന്നും, ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ട് വെളിപെടുത്തുന്നു.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ ആഗോളതലത്തില്‍ 20% വര്‍ധിച്ചിട്ടുണ്ട്. 2017 അവസാനത്തോടെ ഇത് ആഗോളതലത്തില്‍ 4.3 ബില്ല്യന്‍ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്ന കാലമാണ് ഇതെന്നും വിജ്ഞാനത്തിനും ജോലിയ്ക്കും സാമ്പത്തിക അവസരങ്ങള്‍ക്കും ഇത് വിശാലമായ ലോകമാണ് തുറന്നു തരുന്നതെന്നും ഐടിയു സെക്രട്ടറി ജനറല്‍ ഹൌലിന്‍ സാവോ പറഞ്ഞു.