ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ലോഗോ പരിഷ്കരിച്ചു. ലോഗോയിലുള്ള ബഗ്ഡ്രോയ്ഡിന്റെ 2ഡി ചിത്രം പരിഷ്കരിച്ചാണ് പുതിയ 3ഡി ചിത്രം സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ബ്രാന്‍ഡ് പാലറ്റിന് അനുയോജ്യമായി മെറ്റീരിയല്‍ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോ രൂപകല്പന ചെയ്തതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ലോഗോയിലെ ബഗ്ഡ്രോയ്ഡ് രൂപത്തെ പൂര്‍ണമായും 3ഡിയിലേക്ക് മാറ്റി പരിഷ്കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ദൃശ്യമാകുമെന്നും കമ്പനി അറിയിച്ചു. നിരവധി അപ്ഡേറ്റുകളും വിവിധ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.