3dr solo smart drone

പുതിയ 3D റോബോട്ടിക് സോളോ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സ്മാര്‍ട്ടസ്റ്റ് ആയ ഡ്രോണ്‍ ആണ്.

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഡ്രോണായി ഇതിനെ കണക്കാക്കാവുന്നതാണ്. രണ്ട് കമ്പ്യൂട്ടറുകളാണ് സോളോയില്‍ ഉള്ളത്. ഒന്ന് അതിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റൊന്ന് അതിന്റെ നിയന്ത്രണത്തിനും വേണ്ടിയുള്ളതാണ്.

ക്യാമറ കണ്‍ട്രോളറിലും ഓട്ടോണമസ് ഫ്‌ളൈറ്റിലും വളരെയധികം മാറ്റങ്ങള്‍ ഇതില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. 1GHz കോര്‍ട്ടക്‌സ് A9 ARM ചിപ്പില്‍ റണ്‍ ചെയ്യുന്ന ലിനക്‌സിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

3DR സോളോ പ്രവര്‍ത്തിക്കുന്നയാളിന് നേരത്തെ തന്നെ ഡ്രോണ്‍ യാത്ര ചെയ്യേണ്ട ആകാശമാര്‍ഗ്ഗം കൃത്യമായി പ്രീ പ്രോഗ്രാം ചെയ്ത് വയ്ക്കാവുന്നതാണ്. അതിനാല്‍ പിന്നീട് ഡ്രോണ്‍ പറന്ന് ഉയര്‍ന്നു കഴിയുമ്പോള്‍ വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കൂടുതലായി ശ്രദ്ധിക്കുവാന്‍ പ്രവര്‍ത്തകന് സാധിക്കുന്നതാണ്.

ഗോപ്രോക്യാമറകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡ്രോണ്‍ ആണ് സോളോ. മൊബൈല്‍ ഡിവൈസുകളിലേക്ക് തത്സമയം HD വീഡിയോകള്‍ കൈമാറുവാനും ഇതില്‍ സാധിക്കുന്നു.

ടെക്ക് ഓഫ് പോയിന്റില്‍ നിന്ന് പകുതി ദൂരം പിന്നിടുമ്പോള്‍ തന്നെ വീഡിയോകള്‍ ഡിവൈസുകളിലേക്ക് നല്‍കി തുടങ്ങുന്നതാണ്.

Top