ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിക്കിടെ ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലുണ്ടായ ഭൂകമ്പത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദില്ലിയിലെ സോണിയ വിഹാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഭൂകമ്പത്തിന് ശേഷം അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
നിങ്ങള്‍ ഓരോരുത്തരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭൂകമ്പമുണ്ടായ സമയത്ത് ആളുകളെല്ലാം വീടുകള്‍ക്കുള്ളിലായിരുന്നു. ഭൂകമ്പമുണ്ടായതോടെ എല്ലാവരും പുറത്തേക്ക് അതിവേഗം ഇറങ്ങി. ഇതുവരെ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Tremors felt in Delhi. Hope everyone is safe. I pray for the safety of each one of you.
— Arvind Kejriwal (@ArvindKejriwal) April 12, 2020